വിഴിഞ്ഞം: സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ആഘോഷത്തിന്റെ പ്രചരണാർത്ഥം ജില്ലാ പ്രസിഡന്റ് ഷരീഫ് സഖാഫിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാപ്ലാറ്റിനം സഫർ വിഴിഞ്ഞത്ത് സമാപിച്ചു.ജില്ലാ സെക്രട്ടറി സെയ്യിദ് മുഹമ്മദ് ജൗഹരി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് നെയ്യാറ്റിൻകര സോൺ വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു.സെയ്യിദ് ഹുസൈൻ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.ഹാമിദ് യാസീൻ ജൗഹരി പ്രമേയ പ്രഭാഷണം നടത്തി.ഷരീഫ് സഖാഫി,ഹാരിസ് ഖാൻ ജവാഹിരി പൂഴനാട്, സിദ്ദീഖ് അഹ്സനി,മുഹമ്മദ് ജാസ്മിൻ വള്ളക്കടവ്,ഷിബിൻ വള്ളക്കടവ്, നാസർ സഖാഫി വിഴിഞ്ഞം,സുലൈമാൻ സഖാഫി,അൽഅമീൻ വഴിമുക്ക് എന്നിവർ പങ്കെടുത്തു.ജാഥാ കോഓർഡിനേറ്റർ സനൂജ് വഴിമുക്ക്,ശാഹുൽ സഖാഫി ബീമാപള്ളി,ഹലീൽ ലതീഫി വിഴിഞ്ഞം,നിസാർ കാമിൽ സഖാഫി പാരിപ്പള്ളി, അഹമ്മദ് ഷാഫി വള്ളക്കടവ്, നസീർ കുമാരപുരം,ഷാഫി അഹ്സനി പൂവാർ,ഹാഷിം ബീമാപള്ളി തുടങ്ങിയവർ നേതൃത്വം നൽകി.