ration-shop

തിരുവനന്തപുരം: സെപ്തംബർ, ഒക്ടോബർ മാസത്തെ വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റേഷൻ കടകൾ അടച്ചിടും. സി.ഐ.ടി.യു അടക്കമുള്ള സംഘടനകൾ സമരത്തിൽ പങ്കെടുക്കും.

അതേസമയം, സി.പി.ഐ അനുകൂല സംഘടനയായ കെ.ആർ.ഇ.എഫ് ഉൾപ്പെടെ ചില സംഘടനകൾ സമരത്തിൽ നിന്ന് പിന്മാറി. 47.95 കോടിയാണ് റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ളത്. തീരുമാനമുണ്ടായില്ലെങ്കിൽ ജനുവരി ആറു മുതൽ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.