തിരുവനന്തപുരം : കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിക്‌സ് പുലയനാർ കോട്ടയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9ന് പൊലീസ് ട്രെയിനിംഗ് കോളേജിലാണ് ക്യാമ്പ്.രക്ത പരിശോധന,അസ്ഥി ബലനിർണ്ണയം,കാലിന്റെ പെരുപ്പ്, രക്തയോട്ടത്തിന്റെ അളവ് തുടങ്ങിയ പരിശോധനകൾ ഉണ്ടാകും. ആഹാരത്തിന് മുൻപായി രക്തപരിശോധന നടത്തുന്നവർക്ക് പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് സനിൽകുമാർ.എൻ,ജില്ലാ സെക്രട്ടറി ഗോപകുമാർ.ജി എന്നിവർ അറിയിച്ചു.