വിതുര:വിതുര പഞ്ചായത്തിലെകാലങ്കാവ് ചപ്പാത്തിൽ ഭീതിപരത്തിയ കൂറ്റൻപെരുമ്പാമ്പിനെ പിടികൂടി. ചപ്പാത്തിലെ കോഴിഫാമിലാണ് പെരുമ്പാമ്പ് കയറിയത്.തുടർന്ന് ഫാംഉടമ വനപാലകരെ വിവരം അറിയിച്ചു. വനംവകുപ്പ് ആർ.ആർ.ടി അംഗം റോഷ്നിയുടെ നേതൃത്വത്തിൽ പിടികൂടി വനത്തിൽ തുറന്നുവിട്ടു. മേഖലയിൽ പെരുമ്പാമ്പിൻെറ ശല്യം രൂക്ഷമാകുകയാണ്. നേരത്തേ തോട്ടുമുക്ക് പൊൻപാറയിൽ നിന്നു രണ്ട് പെരുമ്പാമ്പുകളെ വനപാലകർ പിടികൂടിയിരുന്നു.