കടയ്ക്കാവൂർ: മഹാകവി കുമാരനാശാന്റെ ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന പരിപാടികൾക്ക് സമാപനമാവുന്നു.

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെയും കേന്ദ്ര സാഹിത്യഅക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വാമി നിത്യചെെതന്യയതിയുടെ ജന്മശതാബ്ദി അനുസ്മരണ ദേശീയ സെമിനാർ, കവിയരങ്ങ്, ആശാൻ കവിതകളുടെ ആലാപനം,കുമാരാനാശാൻ ചരമശതാബ്ദി സമാപനസമ്മേളനം എന്നിവ 22,23 തീയതികളിൽ കായിക്കര ആശാൻ സ്മാരകത്തിൽ നടക്കും.22ന് രാവിലെ 9.30ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.വർക്കിംഗ് പ്രസിഡന്റ് അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.11.30ന് നിത്യചെെതന്യയതി - വ്യവഹാരത്തിന്റെ ബഹുസ്വരലോകം എന്ന വിഷയത്തിൽ ഡോ.പി.കെ.സാബു,​ഡോ.ടി.സനൽകുമാർ എന്നിവർ പ്രബന്ധമവതരിപ്പിക്കും.സ്മിതപ്രകാശ് (ശിവഗിരി ശ്രീനാരായണ കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷ)​ അദ്ധ്യക്ഷയാകും.ഉച്ചയ്ക്ക് 2ന് ദാർശനികനായ യതി എന്ന വിഷയത്തിൽ ഡോ.ബി ഭുവനേന്ദ്രൻ(ട്രഷറർ)​,​എച്ച്.ശാന്തൻ (ഗവേണിംഗ് ബോഡി അംഗം)​ എന്നിവർ പ്രബന്ധം അവതരിപ്പിക്കും.വെെകിട്ട് 4ന് വി.ജി.തമ്പി പ്രഭാഷണം നടത്തും.ഡോ.ബി.ഭുവനേന്ദ്രൻ (ട്രഷറർ)​അദ്ധ്യക്ഷത വഹിക്കും.ജയിൻ.കെ.വക്കം(ഗവേണിംഗ് ബോഡിഅംഗം)​നന്ദി പറയും.വെെകിട്ട് 5ന് കവിയരങ്ങ് വി.ജി.തമ്പി ഉദ്ഘാടനം ചെയ്യും.ഗിരീഷ് പുലിയൂർ(കവി)​ അദ്ധ്യക്ഷത വഹിക്കും.23ന് വെെകിട്ട് 4ന് ആശാൻ കവിതകളുടെ ആലാപനം.5ന് കുമാരനാശാൻ ചരമശതാബ്ദി ആചരണങ്ങളുടെ സമാപനസമ്മേളനം മുല്ലക്കര രത്നാകരൻ(എക്സ്.എം.എൽ.എ)​ ഉദ്ഘാടനം ചെയ്യും .അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.