കല്ലമ്പലം: മണമ്പൂർ ശങ്കരൻമുക്ക് കണ്ണങ്കര ഭദ്രകാളീ ശിവക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി. തിങ്കൾ രാത്രിയിലാണ് മോഷണം നടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രധാന വിഗ്രഹത്തിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള ആമവിളക്കിന്റെ മുകൾ ഭാഗം, രണ്ട് തൂക്കു വിളക്കുകൾ എന്നിവ മോഷണം പോയി. ചുമരിൽ സ്ഥാപിച്ചിരുന്ന ക്ലോക്ക് അടിച്ചു തകർത്ത നിലയിലാണ്. കാണിക്ക വഞ്ചികൾ ഒന്നും മോഷണം പോയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.