പത്തനാപുരം: സെന്റ് സ്റ്റീഫൻസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഹൃദയപൂർവ്വം' എന്ന പേരിൽ നടത്തിയ അദ്ധ്യാപക, രക്ഷാകർതൃ, വിദ്യാർത്ഥി സംഗമം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.ആർ.ബി.രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രചോദക പരിശീലകനായ ബിനു കെ.സാം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.എ.ബിജു അദ്ധ്യക്ഷനായി. ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.സി.അമ്പിളി, ആർ.പി.ടി.എ സെക്രട്ടറി ഡോ.എസ്.എസ്.സുബിൻ രാജ്, ഡോ. മാജ.കെ.കോശി എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ പി.ടി.എ ഭരണസമിതിയെ തിരഞ്ഞെടുത്തു.