
നവാഗതനായ അമൽ ഷീല തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ഇരുവരും ഒരുമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ചിത്രീകരണം ഇൗമാസം അവസാനം എറണാകുളത്ത് ആരംഭിക്കും. ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ച അമല ഷീല തമ്പിയുടെ ആദ്യ ചിത്രത്തിന്റെ പ്രമേയം ഏറെ പുതുമ നിറഞ്ഞതാണ്. കഥ ഇതുവരെ ആണ് ബിജു മേനോൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം .എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കുകയായിരുന്നു ബിജു മേനോൻ. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിന് വേണ്ടി മലയാളത്തിൽനിന്ന് ഇടവേളയെടുത്ത് മൂന്നുമാസത്തെ ഡേറ്റാണ് ബിജു മേനോൻ നൽകിയത്. അതേസമയം സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന എക്സ്ട്രാ ഡീസന്റ് ആണ് മാജിക് ഫ്രെയിംസ് ബാനറിൽ നിർമ്മിച്ച് ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രം. സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമ്മാണം. വേറിട്ട ലുക്കിലാണ് ചിത്രത്തിൽ സുരാജ് എത്തുന്നത്.വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രം കോമഡി ഗണത്തിൽപ്പെടുന്നു.