janvi-kapoor

ജാൻവി കപൂർ കേരളീയ കലാകാരിയാകുന്നു. സിദ്ധാർത്ഥ മൽഹോത്രയുടെ നായികയായി അഭിനയിക്കുന്ന പരംസുന്ദരി എന്ന പ്രണയ ചിത്രത്തിലാണ് ജാൻവി കപൂർ കേരളീയ കലാകാരിയാകുന്നത്. തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രം ദില്ലിയിൽ കേരള പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന് വേണ്ടി ദില്ലിയിൽ കേരള വീടിന്റെ സെറ്റ് ഒരുങ്ങുകയാണ്. അതേസമയം യോദ്ധയാണ് സിദ്ധാർത്ഥ് മൽഹോത്ര നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സാഗർ ആംബ്രയും പുഷ്കര ഒാജയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ധർമ്മ പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്. ദിഷ പഠാനിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം.

രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ്.എം. സഹീർ, ചിത്തരഞ്ജൻ ത്രിപതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.