മുടപുരം : മുടപുരം പ്രേംനസീർ സ്മാരകം ശാന്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റെ' നവംബർ മാസത്തെ സാഹിത്യ ചർച്ച ഞായറാഴ്ച വൈകിട്ട് വായനശാല ഹാളിൽ നടന്നു.മാധവികുട്ടിയുടെ 'പക്ഷിയുടെ മണം'എന്ന ചെറുകഥയാണ് ചർച്ച ചെയ്തത്.കെ.രാചചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.രാമചന്ദ്രൻ കരവാരം, ചാന്നങ്കര സലിം,നസീം ചിറയിൻകീഴ്,അഡ്വ.ചിറയിൻകീഴ് ബാബു,സനൽ നീർവിള,സി.എസ്.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഉദയകുമാർ സ്വന്തം കഥ വായിച്ചു.രാമമന്ദിരംതുളസിധരൻ മോഡറേറ്റരായിരുന്നു.