
പതിനഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ആന്റണി തട്ടിൽ വരനെന്നാണ് സൂചന. ഡിസംബർ 11, 12 തീയതികളിൽ ഗോവയിലെ റിസോർട്ടിൽ വിവാഹംനടക്കും. വിവാഹക്കാര്യം ഒൗദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. എന്നാൽ ആരെയാണ് പ്രണയിക്കുന്നതെന്ന വിവരം ഒരിക്കലും വെളിപ്പെടുത്തിയില്ല.
വിവാഹാഘോഷങ്ങൾ ഡിസംബർ 9ന് ആരംഭിക്കും. മൂന്ന് ദിവസത്തെ ആഘോഷം ഉണ്ടാകും. വിജയ്, ചിരഞ്ജീവി, വരുൺ ധവാൻ, ശിവകാർത്തികേയൻ, അറ്റ്‌ലി, നാനി തുടങ്ങിയ താരങ്ങൾ എത്തിച്ചേരുമെന്നാണ് വിവരം.
നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റചിത്രം ഗീതാഞ്ജലിയായിരുന്നു.മലയാളത്തിലും
തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യം അറിയിച്ചു.
മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്രവും കുറിച്ചു.ബേബി ജോൺ ഡിസംബർ 25ന് റിലീസ് ചെയ്യും.
കൊച്ചി ആണ് ആന്റണി തട്ടിലിന്റെ നാട്. ദുബായിൽ ബിസിനസ് ചെയ്യുന്നു.