aishu

വിവാഹം കഴിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞു നടി ഐശ്വര്യ ലക്ഷ്മി. വിവാഹം എന്ന ആ ഇൻസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതേ പറഞ്ഞതല്ല. ഞാൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ വിവാഹം എന്റെ സ്വപ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ താലിക്കെട്ട് എന്നൊക്കെയുള്ള പ്ളാനുണ്ടായിരുന്നു. അമ്മ ഗുരുവായൂരപ്പന്റെ ഭക്തയാണ്. അവിടെ കണ്ട കല്യാണങ്ങളിൽ നിന്നാണ് എനിക്കീ സ്വപ്നങ്ങൾ വന്നത്. പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിലല്ല. 34 വയസായി. ഇൗ വർഷത്തിനിടെ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്സണൽ സ്പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി.

ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമോണിയൽ അക്കൗണ്ട് എ‌ടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ദൈവത്തിന് നന്ദി. ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതി.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ.