കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്/ നിയോജക മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആയത് ഡീലിമിറ്റേഷൻ വെബ്സെറ്റിലും (https://delimitation.lsgkerala.gov.in)​ പഞ്ചായത്ത് നോട്ടീസ് ബോർഡ്,​വാർഡ് കേന്ദ്രങ്ങൾ,​അക്ഷയകേന്ദ്രങ്ങൾ,​കടയ്ക്കാവൂർ,​കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസുകൾ,​വായനശാലകൾ,​റേഷൻകടകൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാം.കരട് വിജ്ഞാപനത്തിൻമേലുള്ള ആക്ഷേപങ്ങൾ 03.12.2024 വരെ നേരിട്ടോ,​രജിസ്റ്റേർഡ് തപാലിലോ,​ബഹു.ജില്ലാകളക്ടർക്കും,​ഡീലിമിറ്റേഷൻ കമ്മീഷനും സമർപ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.