മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിന്റെ വാർഡുകളുടെ അതിർത്തി പുനഃനിർണയം സംബന്ധിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അത് പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,റേഷൻ കടകൾ,അക്ഷയ സെന്ററുകൾ എന്നിവിടങ്ങളിൽ പരിശോധിക്കാം.ഡിസംബർ 3വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കളക്ടർക്കോ നേരിട്ടോ തപാലിലോ സമർപ്പിക്കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.