
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സമവായ വാതിൽ തുറന്ന് മുസ്ലീംലീഗ്. മുനമ്പം സമരം മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ചർച്ചയായിരുന്നു. മതമേലദ്ധ്യക്ഷൻമാരും ഇടപെട്ടിരുന്നു.
സമരം രാഷ്ട്രീയ മുതലെടുപ്പിനും വർഗീയവത്കരിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ലീഗ് നേതൃത്വം സമവായത്തിന് മുൻകൈയെടുത്തത്. പ്രശ്ന പരിഹാരത്തിന് സർക്കാർ 22ന് ഉന്നതതലയോഗം ചേരാനിരിക്കെയാണ് കഴിഞ്ഞ ദിവസം മുനമ്പം സമരത്തിന് മുൻനിരയിൽ നിൽക്കുന്ന ലത്തീൻ സഭാ നേതൃത്വവുമായി ലീഗ് നേതാക്കൾ ചർച്ച നടത്തിയത്.സമവായ നിർദ്ദേശം സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി എത്രയും വേഗം പ്രശ്‌ന പരിഹാരമുണ്ടാക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിനിറങ്ങിയ ലീഗിന്റെ നടപടിയിൽ ലത്തീൻ സഭാ നേതൃത്വവും തൃപ്തരാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനത്തിലാണ് ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ കൊച്ചിയിലെ വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തി അതിരൂപത മേജർ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിത്.