കല്ലറ: പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച് ഭരതന്നൂർ ഗവ.എൽ.പി.എസിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 22 ന് രാവിലെ 11.30ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി സ്വാഗതം പറയും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,ജില്ലാപഞ്ചായത്ത് അംഗം ബിൻഷാ ബി ഷറഫ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി എന്നിവർ പങ്കെടുക്കും.