പൂവാർ: കേരള കൗമുദി ബോധപൗർണമി ക്ലബ്, ജനമൈത്രി പൊലീസ്, ലീഗൽ സർവീസ് അതോറിട്ടി, ബാലരാമപുരം ലയൺസ്‌ ക്ലബ്, നെയ്യാറ്റിൻകര ബാർ അസോസിയേഷൻ എന്നിവർ സംയുക്തമായി അരുമാനൂർ എം.വി ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന നിയമ, ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് രാവിലെ 9.30 ന് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷിജു. എ.എഫ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എ. സുരേഷ് കുമാർ അദ്ധ്യക്ഷനാകും. സ്കൂൾ പ്രിൻസിപ്പൽ എൻ.വി. സുരേഷ്,​ സ്വാഗതം പറയും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ബോധപൗർണമി സന്ദേശവും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.സി. പ്രതാപ് നിയമദിന സന്ദേശവും നൽകും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ജി.എം.ടി കോർഡിനേറ്റർ അഡ്വ.ഷാജി .എസ്.എസ് മുഖ്യ അതിഥിയായിരിക്കും. അഡ്വ.വേണുഗോപാലൻ നായർ (ജെ.പി, എം ഹയർ സെക്കൻഡറി സ്കൂൾ, ഒറ്റശേഖരമംഗലം), അഡ്വ. ആർ.എസ്.ഹരികുമാർ ( മാനേജിംഗ് ട്രസ്റ്റി ആൻഡ് സെക്രട്ടറി, ജി.ആർ. പബ്ളിക് സ്കൂൾ, നെയ്യാറ്റിൻകര ), അഡ്വ. കെ.വിജയൻ (ഫൗണ്ടർ ആൻഡ് ചെയർമാൻ, ബ്ലൂമൗണ്ട് പബ്ളിക് സ്കൂൾ, തോന്നയ്ക്കൽ) എന്നിവരെ ചടങ്ങിൽ ആദരിക്കും. ബാലരാമപുരം ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ, അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഡോ.വിജയകുമാർ, സ്കൂൾ എച്ച്.എം ജീജ .ജി. റോസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ, ലയൺസ് ക്ലബ് ഒഫ് ബാലരാമപുരം അഡ്വ.സഞ്ജയൻ, കേരള കൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല. എസ്.ഡി തുടങ്ങിയവർ സംസാരിക്കും. ഉപന്യാസമത്സര വിജയികളായ അജീഷ് ബി.എസ് (ഫസ്റ്റ്), ജാസ്മിൻ.ആർ (സെക്കൻഡ്) എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകും. തുടർന്ന് ജനമൈത്രി പൊലീസിന്റെ നാടകം.