ആറ്റിങ്ങൽ: സി.പി.എം ആറ്റിങ്ങൽ ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള പതാക - കൊടിമര - ദീപശിഖാജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു.ബുധൻ,വ്യാഴം ദിവസങ്ങളിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാമം പൂജ കൺവെൻഷൻ സെന്റർ) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച വൈകിട്ട് മാമത്തെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച ചുവപ്പ് സേനാമാർച്ചും ബഹുജന റാലിയും നടക്കും.വൈകിട്ട് 4ന് ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ നിന്ന് പ്രകടനമാരംഭിക്കും.