തിരുവനന്തപുരം: നിലപാടുകളുടെ കാർക്കശ്യമാണ് ഉരുക്കു വനിതയെന്ന പേര് ഇന്ദിരാഗാന്ധിക്ക് നേടിക്കൊടുത്തതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. സ്വാതന്ത്ര ഭാരതത്തിൽ സ്വയംപര്യാപ്തതയുടെയും സുസ്ഥിരവികസനത്തിന്റെയും ഉറച്ച വിദേശനയങ്ങളുടെയും അടിത്തറയൊരുക്കിയ ഉരുക്കുവനിതയായിരുന്നു അവരെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് നേതാക്കളായ എൻ.ശക്തൻ, എം.എ.വാഹീദ്, വിതുര ശശി, ചെമ്പഴന്തി അനിൽ, ആറ്റിപ്ര അനിൽ, കമ്പറ നാരായണൻ, കോട്ടാത്തല മോഹനൻ, വി.ആർ.പ്രതാപൻ, ജോൺ വിനേഷ്യസ്, പ്രേം.ജി, ആർ.ഹരികുമാർ, കൊഞ്ചിറവിള വിനോദ്, കൊറ്റാമം വിനോദ്, കുമാരപുരം രാജേഷ്, മേരിപുഷ്പം എന്നിവർ പങ്കെടുത്തു.