
കാട്ടാക്കട: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക,വേതനം എല്ലാ മാസവും നൽകുക,ഓണത്തിന് പ്രഖ്യാപിച്ച ഉത്സവബത്ത നൽകുക,റേഷനിംഗ് ആക്ടിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി കാട്ടാക്കട താലൂക്ക് കോഓർഡിനേഷൻ കമ്മിറ്റി താലൂക്കിലെ മുഴുവൻ റേഷൻ കടകളും അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി.സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ.ഗിരി ഉദ്ഘാടനം ചെയ്തു.റേഷൻ വ്യാപാരി സംഘടനാ നേതാക്കളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)ജില്ലാ സെക്രട്ടറി എസ്.ബിജുമോൻ,കണ്ടല ബാലചന്ദ്രൻ,വി.പി.അജിത്‌കുമാർ,മച്ചേൽ വിദ്യാധരൻ,എസ്.വിജയദാസ് ,കടമ്പറ മോഹനൻ എന്നിവർ സംസാരിച്ചു.