
ഷറഫദ്ദീൻ, ഐശ്വര്യലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഹലോ മമ്മി തിയേറ്രറിൽ. ബോളിവുഡ് താരം സണ്ണി ഹിന്ദുജ, ജഗദീഷ്, ജോണി ആന്റണി,അജു വർഗീസ്, ജോമോൻ ജ്യോതിർ, ബിന്ദുപണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഹാങ് ഒാവർ ഫിലിംസ്, എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ആണ് നിർമാണം.
സൂക്ഷ്മദർശിനി
ബേസിൽ ജോസഫ്, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്യുന്ന സൂക്ഷ്മദർശിനി തിയേറ്ററിൽ. സിദ്ധാർത്ഥ് ഭരതൻ, ദീപക് പറമ്പോൽ, മെറിൻ ഫിലിപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ.വി. അനൂപ് എന്നിവർ ചേർന്നാണ് നിർമാണം.