തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം അശാസ്ത്രീയവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കു ന്നതുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി . സി.പി.എമ്മിന്റെ അന്ധമായ രാഷ്ട്രീയ താത്പര്യമാണ് വാർഡ് വിഭജനത്തിൽ വെളിവാകുന്നത്. വികലമായ വാർഡ് വിഭജനത്തെ രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടും. വാർഡുകളുടെ ഘടന തയ്യാറാക്കുന്നതിനായി താലൂക്കുതല വർക്ക്ഷോപ്പുകൾ നടത്തും. 20ന് നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്ക്, 21ന് ചിറയിൻകീഴ്, വർക്കല, 22ന് നെടുമങ്ങാട്, 23ന് തിരുവനന്തപുരം താലൂക്കുകളിലാണ് വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് രവി പറഞ്ഞു.