
വെള്ളറട: വാഴിച്ചൽ ഇമ്മാനുവൽ കോളേജിന് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ ബി ഗ്രേഡ് അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ നിലവാരം, അദ്ധ്യാപനം, പഠന സൗകര്യങ്ങളും ഗവേഷണം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം. കോളേജിൽ ചേർന്ന യോഗത്തിൽ എൻ.എ.എ.സി കമ്മിറ്റി ചെയർമാൻ ഡോ. മാണിക്കറാവു സലുങ്കേ, ഡോ.രവീന്ദ്രകുമാർ, ഡോ.സഞ്ചുക്തമുഹഭദ്ര എന്നിവരടങ്ങിയ സമിതിയുടെ കൈയിൽ നിന്നും കോളേജ് മാനേജർ ജി. ക്രിസ്തുദാസ്, പ്രിൻസിപ്പൽ വിജയകുമാർ, പ്രൊഫ.സെൽവിൻ ജോസ്, പ്രൊഫ. മനോജ് എന്നിവർ ഏറ്റുവാങ്ങി.