
പാറശാല:187-മത് അയ്യാ വൈകുണ്ഠർ മഹാ പദയാത്രക്ക് കളിയിക്കാവിളയിൽ സ്വീകരണം നൽകി. സി കെ ഹരീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പദയാത്രയ്ക്ക് വരവേൽപ്പ് നൽകി. സ്വാമിത്തോപ്പ് മഠാധിപതി ബാല പ്രജാപതി അടികളാർ മുഖ്യപ്രഭാഷണം നടത്തി. മഹാപദയാത്ര കടന്നുവരുന്ന പാതയോരങ്ങളിൽ വിവിധ പരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങൾ എം.എൽ.എമാരായ കെ അൻസലൻ, എം.വിൻസെന്റ് എന്നിവർ ഉദ്‌ഘാടനം ചെയ്യും. നവംബർ 16 ന് ബാലപ്രജാപതി അടികളാറുടെ നേതൃത്വത്തിൽ സ്വാമിത്തോപ്പിൽ നിന്ന് ആരംഭിച്ച മഹാപദയാത്ര 21 ന് തിരുവനന്തപുരം ശിങ്കാരതോപ്പിൽ സമാപിക്കും.
അനാചാരങ്ങൾക്കെതിരെ പൊരുതിയ ആത്മീയ ആചാര്യനും സാമൂഹിക പരിഷ്‌കർത്താവുമായ അയ്യാ വൈകുണ്ഠരെ സ്വാമിത്തോപ്പിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാണ് അയ്യാ വൈകുണ്ഠർ മഹാ പദയാത്ര.