
പാറശാല: ഗ്രാമശബ്ദം സാഹിത്യ കൂട്ടായ്മ 8ാംമത് വാർഷികത്തിന്റെയും മാതൃഭാഷാ മാസാചരണ ഭാഗമായും സംഘടിപ്പിച്ച ചിത്രരചന മത്സ രം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് അംഗം വി.ബിന്ദു അദ്ധ്യക്ഷയായി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അസി.പ്രൊഫസർ ഡോ.ബിജു ബാലകൃഷ്ണൻ വിദ്യാർത്ഥികളുമായി സംവാദിച്ചു. പ്രഥമാദ്ധ്യാപകൻ എം.എസ് പ്രശാന്ത്, ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള, ട്രഷറർ രാജൻ മാസ്റ്റർ, ബി.ആർട്ട് ഫൗണ്ടേഷൻ ഡയറക്ടർ സതീഷ് ഭാഗവത്ത്, കൊല്ലയിൽ ശിവരാമൻ, ചിത്രകലാദ്ധ്യാപകൻ രഞ്ജിത്ത്, ഗ്രാമശബ്ദം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് പ്രവീൺ, സായികൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.