hi

കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നഗരൂരിൽ സെമിനാർ സംഘടിപ്പിച്ചു. നഗരൂർ ക്രിസ്റ്റൽ അങ്കണത്തിൽ സംസ്കാരത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷയായി. ലോക്കൽ സെക്രട്ടറി ഡി.രജിത് സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗങ്ങളായ മടവൂർ അനിൽ,ബി.സത്യൻ, ഏരിയാകമ്മിറ്റി അംഗങ്ങളായ എം.ഷാജഹാൻ, ജി.വിജയകുമാർ,ടി.എൻ.വിജയൻ,വി.ബിനു,എം.ഷിബു,നോവൽ രാജ് തുടങ്ങിയവർ സംസാരിച്ചു.