തിരുവനന്തപുരം: ചുമട്ടുതൊഴിലാളി മേഖല സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഐ.എൻ.ടി.യു.സി തീരുമാനം.ഇതിന്റെ ഭാഗമായി നാളെ രാവിലെ 10ന് പി.എം.ജിയിലെ തൊഴിൽ ഭവന് മുന്നിൽ കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ സത്യഗ്രഹം നടത്തും.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും.ഹെഡ് ലോഡ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.