വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് 10ന് നടക്കും. നവംബർ 22 വരെ പത്രിക സമർപ്പിക്കാം. 23ന് സൂഷ്മപരിശോധന നടക്കും. വനിത സംവരണമായ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബി. ജെ.പി അംഗം ദീപ രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യു. ഡി. എഫിന് 13ഉം എൽ.ഡി.എഫിന് 9 ഉം ബി.ജെ.പിക്ക് ഒന്നുമാണുള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളായി എസ്.എൽ ഷീബ എൽ.ഡി.എഫ് , ആർ. ഷെർളി യു.ഡി.എഫ്, അഖില മനോജ് എൻ.ഡി.എ എന്നിവരെ പ്രഖ്യാപിച്ചു.