തിരുവനന്തപുരം: വർക്കല സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികകളിൽ ആശുപത്രി വികസന സമിതിയിലൂടെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഓരോ ഒഴിവുകൾ വീതമാണുള്ളത്.പ്രായപരിധി 40 വയസ്.ആയുർവേദ തെറാപിസ്റ്റ് തസ്തികയിൽ ഡി.എ.എം.ഇ നടത്തുന്ന ആയുർവേദ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികയിൽ ഡി.എ.എം.ഇ നടത്തുന്ന ആയുർവേദ തെറാപിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 27ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.