പോത്തൻകാേട് : ശിവഗിരി തീർത്ഥാടനത്തിന് ഡിസംബർ 31 സർക്കാർ അവധി പ്രഖ്യാപിക്കണമെന്ന് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം മുഖ്യമന്ത്രിക്ക് നിവേദനം നൽകി . 91വർഷമായി നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിൽ ഈ വർഷം സർവ്വമത സമ്മേളനം, കുമാരനാശാൻ ചരമവാർഷികം, ഗാന്ധിജി ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദി ഉൾക്കൊള്ളുന്നതാണ് . ആഗോളതലങ്ങളിൽ നിന്നു നിരവധി ഗുരുഭക്തർ എത്തുമ്പോൾ കേരള സർക്കാർ ആ ദിവസം തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് അവധി അനുവദിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ശ്രീനാരായണ മതാതീത ആത്മിയ കേന്ദ്രം ചെയർമാൻ കെ.എസ്.ജ്യോതിയും.ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രനും ചൂണ്ടിക്കാട്ടി.