തിരുവനന്തപുരം: പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ കെ.എസ്.എസ്.പി.യു ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, കെ.എസ്.ആർ.ടി.ഇ.എ സെക്രട്ടറി സന്തോഷ്‌കുമാർ, പെൻഷണേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അഷ്റഫ്, ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.