തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട. പ്രൊഫ. വത്സ വാസുക്കുട്ടി രചിച്ച 'വിൻഡ് ഒഫ് ദി സോൾ' എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രകാശനം 24ന് രാവിലെ 10ന് പ്രസ് ക്ലബിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, ഇന്ത്യാ ഫോർവേർഡ് എഡിറ്റർ ഡോ.ജി.ജയകുമാറിന് നൽകി നിർവഹിക്കും.പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും.പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.ആർ.സോണിയ,എസ്.എൻ കോളേജ് റിട്ട.പ്രൊഫ.ആർ.ബാലചന്ദ്രൻ നായർ,ഡോ.എൻ.ശ്രീകല, കിരൺ ഹരിഹരൻ,രാജം.ബി.കെ.എൻ.പിള്ള,സുകേഷ്.ആർ.പിള്ള,പ്രഭാത് സാംസ്കാരിക സംഘം സെക്രട്ടറി ഒ.പി.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുക്കും.