തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് 25നും 26 നും മിൽമയുടെ തിരുവനന്തപുരം ഡയറി സന്ദർശിക്കാം.രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം.മിൽമയുടെ മറ്റ് ഉത്പ്പന്നങ്ങളായ നെയ്യ്, ഐസ്‌ക്രീം,വെണ്ണ, തൈര്, സംഭാരം തുടങ്ങിയവ നിർമ്മിക്കുന്നതും കാണാം.

മിൽമ ഉത്പ്പന്നങ്ങൾ ഡിസ്‌കൗണ്ട് വിലയിൽ വാങ്ങാം.ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നാളെ പൊതുവിജ്ഞാന പ്രശ്‌നോത്തരിയും 22ന് പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കും.രാവിലെ 9.30ന് അമ്പലത്തറ മിൽമ ഡയറിയിലാണ് മത്സരങ്ങൾ നടക്കുക.വിവരങ്ങൾക്ക്: 04712382148, 2382562. milmatd.quiz@gmail.com