തിരുവനന്തപുരം: മുൻവൈരാഗ്യം കാരണം യുവാവിനെ മർദ്ദിച്ച നാലുപേർ അറസ്റ്റിൽ.വഴുതക്കാട് സ്വദേശി സനോജ്,വഞ്ചിയൂർ സ്വദേശി അർഹാൻ, കരകുളം സ്വദേശി അഫ്സൽ, അൽത്താഫ് എന്നിവരാണ് പേരൂർക്കട പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 14ന് രാത്രിയായിരുന്നു സംഭവം. മുൻവൈരാഗ്യം കാരണം കോഴിക്കോട് സ്വദേശിയായ ആദിത്യയെ കവടിയാർ ജംഗ്ഷന് സമീപം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഇയാളെ ക്രൂരമായി മർദ്ദിച്ചു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷത്തിനുമേൽ വിലവരുന്ന അഞ്ച് പവന്റെ മാലയും പേഴ്സിലുണ്ടായിരുന്ന 85.00 രൂപയും കവർന്നെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.