തിരുവനന്തപുരം: ലത്തീൻ അതിരൂപത സാമൂഹ്യശുശ്രൂഷയുടെയും മത്സ്യമേഖലാശുശ്രൂഷയുടെയും നേതൃത്വത്തിൽ 21ന് ലോക മത്സ്യത്തൊഴിലാളി ദിനാചരണം നടക്കും.രാവിലെ 10.30ന് വെള്ളയമ്പലം ടി.എസ്.എസ്.എസ് ഗോൾഡൻ ജൂബിലി സെന്റ് സേവ്യേഴ്സ് ഹാളിൽ വിവിധ വിഷയങ്ങളിൽ സിംപോസിയം നടക്കും.വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ഫാ.ഡോ.തോമസ് ജെ.നെറ്റോ അദ്ധ്യക്ഷത വഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ,​എം.വിൻസെന്റ് എം.എൽ.എ,​ഫാ.ലൂസിയൻ തോമസ്,​ഡോ.ലിസ്ബ യേശുദാസ്,​ഫാ.ആഷ്ലിൻ ജോസ്,​സിസ്റ്റർ.സ്വപ്ന എന്നിവർ പങ്കെടുക്കും.തുടർന്ന് ഇ.എസ്.പി പുല്ലുവിള മേഖല അവതരിപ്പിക്കുന്ന മണിമുഴങ്ങുമ്പോൾ എന്ന നാടകം നടക്കും.