
നെയ്യാറ്റിൻകര : ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ. ജാതിക്കും വർഗ്ഗത്തിനും വർണത്തിനും അതീതമായി ഹൈന്ദവ സമൂഹം ഒരുമിക്കേണ്ടത് അനിവാര്യതയാണ്. വേദങ്ങളിലോ ഉപനിഷത്തുകളിലോ ഒന്നും തന്നെ ഇല്ലാത്ത വിവേചനങ്ങൾ എങ്ങനെയാണ് നമ്മുടെ ഇടയിൽ കടന്നുകയറിയത്. ധർമ്മജാഗരൺ സമന്വയ് തിരുവനന്തപുരം ഗ്രാമ ജില്ലയുടെ ആഭിമുഖ്യത്തിൽ മണ്ഡലകാലം പുണ്യകാലം എന്ന പരിപാടി നെയ്യാറ്റിൻകര കൃഷ്ണൻ കോവിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി തിരുകിക്കയറ്റിയതാണ് തൊട്ടുകൂടായ്മയും അയിത്തവുമെല്ലാം. സമാജത്തിന്റെ ഐക്യത്തിന് ഉത്തമ വഴിയാണ് ശബരിമല. അവിടെ മനുഷ്യർ തമ്മിൽ യാതൊരു വേർതിരിവും ഇല്ല. ഭഗവാനും മനുഷ്യനും തമ്മിലും വേർതിരിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമിജിയെ ധർമ്മജാഗരൺ ജില്ലാ സമിതി പൂർണ്ണ കുംഭം നൽകി ആദരിച്ചു. ധർമ്മജാഗരൺ സമന്വയി തിരുവനന്തപുരം ഗ്രാമ ജില്ലാ സംയോജ പി.ബി.ജയനേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.ധർമ്മജാഗരൺ നെയ്യാറ്റിൻകര ഖണ്ഡ സംയോജക് അഡ്വ.സദാശിവൻ സ്വാഗതം പറഞ്ഞു. ധർമ്മജാഗരൺ സമന്വയി തിരുവനന്തപുരം വിഭാഗ സംയോജക് പുരവൂർ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. വേലായുധൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. റിട്ട.അദ്ധ്യാപകനും ജ്യോതിർ ഗമയ സത്‌സംഘ സമിതി മുഖ്യ ആചാര്യനുമായ വേലായുധൻ നായർ, അഭേദാനന്ദപുരം സ്വദേശിയായ 108 ശബരിമല പോയ ഗുരുസ്വാമി ശ്രീകണ്ഠേശൻ, നൂറിൽ കൂടുതൽ മല യാത്ര നടത്തിയ പൊഴിയൂർ സ്വദേശി കമലാസനൻ ഗുരു സ്വാമിയെയും ആദരിച്ചു. ധർമ്മജാഗരൺ സമന്വയ് ജില്ലാ സഹസംയോജകൻമാരായ. പാറശാല എം.ശിവകുമാർ ,തോലടി ബി.വി.രാജീവ്. ധർമ്മജാഗരൺ പാറശാല ഖണ്ഡ് സംയോജക കിഴത്തോട്ടം അനി, അഡ്വ.ഹരിഗോപാൽ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി അംഗം വിജയകുമാർ, ബാലഗോകുലം ജില്ലാ സമിതി അംഗം ചെങ്കൽ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.