തിരുവനന്തപുരം: ഗിന്നസ് റെക്കാഡ് ഹോൾഡേഴ്സ് അസോസിയേഷന്റെയും എം.ഡി.സി സ്കാൻസ് ആൻഡ് ലബോറട്ടറി മാനേജിംഗ് ഡയറക്ടർ എം.എൻ.ഷിബുവിന്റെയും സംയുക്താഭിമുഖ്യത്തിൽ 21ന് രാവിലെ 10ന് ഗിന്നസ് വേൾഡ് റെക്കാഡ് ദിനാഘോഷവും ലോഗോ പ്രകാശനവും നടക്കും.എം.ഡി.സി സ്കാൻസ് ആൻഡ് ലബോറട്ടറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എ.സി.പിമാരായ പി.നിയാസ്,കെ.സ്റ്റുവർട്ട് കീലർ,മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ബി.എം.ഷാഫി തുടങ്ങിയവർ പങ്കെടുക്കും.