തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും ഗവ. ലാ കോളേജുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഭരണഘടനാ ദിനാചരണം 26ന് വൈകിട്ട് 4ന് ഗവ. ലാ കോളേജ് സെമിനാർ ഹാളിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വർ മുഖ്യാതിഥിയാവും. 'ഇന്ത്യയിലെ 75 വർഷത്തെ നിയമ വാഴ്ചയും ഭരണഘടനാപരമായ ഭരണനിർവഹണവും' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വിദ്യാർത്ഥികളും അദ്ധ്യാപകരുമായുള്ള ചർച്ചകളിലും ജസ്റ്റിസ് ജെ.ചെലമേശ്വർ പങ്കെടുക്കുമെന്ന് ഇൻസ്റ്രിറ്റ്യൂട്ട് ഡയറക്ടർ ഡോ.യു.സി ബിവീഷ് അറിയിച്ചു.