തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ അക്ഷരം മുതൽ ഐ.എ.എസ് വരെ എന്ന പദ്ധതിയുടെ ഭാഗമായി, നെറ്റ്,സെറ്റ്, എച്ച്.എസ്.എ,എച്ച്.എസ്.എസ്.ടി എന്നീ പരീക്ഷകൾക്കുള്ള പരിശീലന കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.മലയാളം ഐച്ഛികമായി എം.എ പാസായവർക്ക് അപേക്ഷിക്കാം.അഞ്ചുമാസം ശനി,ഞായർ ദിവസങ്ങളിൽ 9.30 മുതൽ 4.30 വരെയാണ് ക്ലാസ്.അക്ഷരം മുതൽ ഐ.എ.എസ് വരെ എന്ന പദ്ധതിയുടെ ഭാഗമായി ലളിതം മലയാളം സർട്ടിഫിക്കറ്റ് കോഴ്സ്,മലയാളം ഡിപ്ലോമ കോഴ്സ്,സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, സിവിൽ സർവ്വീസ് (മലയാളം ഐച്ഛികം) കോഴ്സ് എന്നിവയും ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2330338, 99950 08104, 97780 80181