appo

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബീ​ച്ച് ​സൈ​ഡ് ​സ്റ്റാ​ർ​ട്ട​പ്പ് ​ഉ​ച്ച​കോ​ടി​യാ​യ​ ​ഹ​ഡി​ൽ​ ​ഗ്ലോ​ബ​ൽ​ 2024​ ​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​കു​ന്ന​ ​ആ​പ്പ് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പു​റ​ത്തി​റ​ക്കി.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ചേം​ബ​റി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സി.​ഇ.​ഒ​ ​അ​നൂ​പ് ​അം​ബി​ക,​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​പ്ര​തി​നി​ധി​ക​ളാ​യ​ ​അ​ശോ​ക് ​കു​ര്യ​ൻ​ ​പ​ഞ്ഞി​ക്കാ​ര​ൻ,​ ​അ​ഷി​ത​ ​വി.​ ​എ,​ ​ആ​ര്യ​ ​കൃ​ഷ്ണ​ൻ,​ ​അ​ഭി​ഷേ​ക് ​ജെ.​ ​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.
ഹ​ഡി​ൽ​ ​ഗ്ലോ​ബ​ലി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​പ​ര​സ്പ​രം​ ​ചാ​റ്റ് ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​'​ക​ണ​ക്ട്സ്',​ ​വി​വി​ധ​ ​സെ​ഷ​നു​ക​ൾ​ ​ഏ​തൊ​ക്കെ​ ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന​റി​യാ​നു​ള്ള​ ​'​ലൊ​ക്കേ​ഷ​ൻ​',​ ​ഹ​ഡി​ൽ​ ​ഗ്ലോ​ബ​ലി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പാ​സ്,​ ​സ്റ്റാ​ർ​ട്ട​പ്പ് ​സം​ഗ​മം​ ​ന​ട​ക്കു​ന്ന​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഫ്‌​ളോ​ർ​ ​പ്ലാ​ൻ​ ​തു​ട​ങ്ങി​ ​പ​ങ്കെ​ടു​ന്ന​വ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വി​വ​ര​ങ്ങ​ളെ​ല്ലാം​ ​ഈ​ ​ആ​പ്പി​ലൂ​ടെ​ ​വി​ര​ൽ​ത്തു​മ്പി​ലെ​ത്തും.
സ​മാ​ന​മേ​ഖ​ല​ക​ളി​ൽ​ ​താ​ല്പ​ര്യ​മു​ള്ള​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും​ ​സ്റ്റാ​ർ​ട്ട​പ്പ് ​സം​ഗ​മ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും​ ​പ​ര​സ്പ​രം​ ​തി​രി​ച്ച​റി​യാ​നും​ ​ആ​പ്പ് ​വ​ഴി​ ​സാ​ധി​ക്കും.​ ​ഹ​ഡി​ൽ​ ​ഗ്ലോ​ബ​ലി​ലെ​ത്തു​ന്ന​വ​ർ​ക്ക് ​വി​വി​ധ​ ​സെ​ഷ​നു​ക​ൾ​ ​ആ​രം​ഭി​ക്കു​മ്പോ​ൾ​ ​ത​ത്സ​മ​യം​ ​അ​റി​യി​പ്പ് ​ന​ല്കു​ന്ന​ ​സം​വി​ധാ​ന​വും​ ​ആ​പ്പി​ലു​ണ്ട്.​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ,​ ​നി​ക്ഷേ​പ​ക​ർ,​ ​സം​രം​ഭ​ക​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തു​ട​ങ്ങി​ ​ഹ​ഡി​ൽ​ ​ഗ്ലോ​ബ​ലി​ലെ​ത്തു​ന്ന​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​ഓ​ൺ​ലൈ​ൻ​ ​നെ​റ്റ് ​വ​ർ​ക്കിം​ഗ് ​സാ​ദ്ധ്യ​മാ​ക്കാ​ൻ​ ​ആ​പ്പ് ​സ​ഹാ​യ​ക​മാ​കും.​
​ഇ​ൻ​വെ​സ്റ്റ​ർ,​ ​മെ​ന്റ​ർ​ ​ക​ണ​ക്ട് ​തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള​ ​സ്ലോ​ട്ട് ​ബു​ക്ക് ​ചെ​യ്യാ​നും​ ​ഇ​തി​ലൂ​ടെ​ ​സാ​ധി​ക്കും.

ആപ്പിൽ ലഭ്യമായത്

​ന​വം​ബ​ർ​ 28​ ​മു​ത​ൽ​ 30​ ​വ​രെ​ ​കോ​വ​ള​ത്ത് ​ന​ട​ക്കു​ന്ന​ ​ഹ​ഡി​ൽ​ ​ഗ്ലോബ​ൽ​ 2024​ ​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ,​ ​പ്ര​ഭാ​ഷ​ക​ർ,​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ക​ർ,​ ​നി​ക്ഷേ​പ​ക​ർ,​ ​പ​ങ്കാ​ളി​ക​ൾ​ ​എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങൾ
​പ​രി​പാ​ടി​യു​ടെ​ ​അ​ജ​ണ്ട,​ ​വി​വി​ധ​ ​സെ​ഷ​നു​കൾ
​എ​ക്സി​ബി​ഷ​നി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​ക്കു​റി​ച്ചും​ ​അ​വ​രു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള​ ​വി​വ​ര​ങ്ങ​ളും

ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി https://huddleglobal.co.in/app/ ക്ലിക്ക് ചെയ്യുക