
വർക്കല : വർക്കലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിർമ്മാണത്തിലിരിക്കുന്ന ജലശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വർക്കല ബ്രാഞ്ച് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി.സത്യദേവൻ യോഗം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ബി.ഗോപകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി എം.ആർ. മനുഷ് റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ഡബ്ല്യൂ.എ.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവീൺകുമാർ എം.ആർ, ബ്രാഞ്ച് സെക്രട്ടറി സി.സുരേഷ്ബാബു,വി.രാജേഷ്,ശ്രീലത.കെ,അനൂപ്.ബി,മനോജ്.വി.എം തുടങ്ങിയവർ സംസാരിച്ചു.എസ്.എസ്. രണദേവ് സ്വാഗതവും എ.നസീർഖാൻ നന്ദിയും പറഞ്ഞു.