
വർക്കല: ഡയറ്റെറ്റിക് എയ്ഡിന്റെ ഭാഗമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ
നടന്ന ഓൺ ദി ജോബ് ട്രെയിനിംഗ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ടി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സിന്റെ ഭാഗമായി ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർത്ഥികൾക്കായാണ് ഹോസ്പിറ്റലിൽ പരിശീലനം സംഘടിപ്പിച്ചത്.സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.എസ്.വികാസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ഷെഹനാസ് അബ്ദുൽ റഹീം ആരോഗ്യപരിപാലനത്തെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.ഹോസ്പിറ്റൽ ഡയറ്റീഷ്യൻ അർഷിദനൗഷാദ് ഷമീനയുടെ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.പി.ടി.എ പ്രസിഡന്റ് ഒ.ലിജ,വൈസ് പ്രസിഡന്റ് സി.വി.രാജീവ്,സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഓഫീസർ എസ് .ഷാജി സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് അജിതകുമാരി നന്ദിയും പറഞ്ഞു.