
തിരുവനന്തപുരം: തെക്കൻ കേരളത്തിലെ സ്റ്റാർ വിഭാഗം ഹോട്ടലുകളുടെസംഘടനയായ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്. കെ. എച്ച്എഫ്) വാർഷിക ജനറൽ ബോഡി കോവളം ലീലാ ഹോട്ടലിൽ നടന്നു.പ്രസിഡന്റ് സുധീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. എം ആർ നാരായണൻ(പ്രസിഡന്റ്), ആർ.ശിശുപാലൻ, (വൈസ് പ്രസിഡന്റ്) പ്രസാദ് മാഞ്ഞാലി(സെക്രട്ടറി ജനറൽ) സിജി നായർ (ജോയിന്റ് സെക്രട്ടറി) സുരേഷ്.എം പിള്ള (ഫിനാൻഷ്യൽ സെക്രട്ടറി) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.