തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാരങ്ങളുടെ വിതരണവും വെബ്‌പോർട്ടൽ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.പി.എൻ ഗോപീകൃഷ്ണൻ, എസ്. ശാന്തി, ഡോ. ടി തസ്ലിമ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. മന്ത്രി വി. ശിവൻകുട്ടി,മന്ത്രി ജി.ആർ.അനിൽ,മേയർ ആര്യാരാജേന്ദ്രൻ,വി.കെ. പ്രശാന്ത് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.