വെള്ളനാട്:ചാങ്ങ ദേവീവിലാസം എൻ.എസ്.എസ് കരയോഗ വാർഷികം നെടുമങ്ങാട് താലൂക്ക് യൂണിയൻ സെക്രട്ടറി ഷിബുകുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.പി.വിജയകുമാർ,കെ.സുനിൽ അച്യുതൻ നായർ,പ്രദീപ് കുമാർ,വനിതാ സമാജം പ്രസിഡന്റ് സുവർണ്ണകുമാരി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.സുനിൽ(പ്രസിഡന്റ്),ചന്ദ്രൻ നായർ(വൈസ് പ്രസിഡന്റ്),എസ്.പ്രദീപ് കുമാർ(സെക്രട്ടറി),വി.കൃഷ്ണൻ നായർ(ജോയിന്റ് സെക്രട്ടറി),ഇ.പി.വിജയകുമാർ(ട്രഷറർ),എന്നിവരെയും താലൂക്ക് ഇക്ട്രൽ മെമ്പറായി എം.എസ്.രാജേഷിനെയും തിരഞ്ഞെടുത്തു.