വെള്ളനാട്: വെള്ളനാട് ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.കണ്ണംപള്ളി,കടുക്കാമൂട്,നാട്ടുപാറ,ശീതംകുഴി മേഖലകളിൽ ലഹരി വസ്തുക്കളും വിതരണക്കാരെയും നിയന്ത്രിക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു യാത്ര.അരുവിക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ യാത്ര ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടി.റോബർട്ട് അദ്ധ്യക്ഷത വഹിച്ചു.