rensfed

തിരുവനന്തപുരം: രജിസ്റ്റ്ട്രേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്‌ഫെഡ്) സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത്.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡന്റുമാരായ കെ.മനോജ്,സി.വിജയകുമാർ,മുൻ സെക്രട്ടറി അബ്ദുൾ സലാം,ടി.പി.മനോജ്,എ.കെ.മഞ്ജുമോൻ,സുധീഷ് ബാബു എന്നിവർ പങ്കെടുത്തു.തുടർന്ന് ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.