
തിരുവനന്തപുരം: ഷോട്ട് വീഡിയോകൾ കുട്ടികളുടെ സമയം അപഹരിക്കുന്നതായി കളക്ടർ അനുകുമാരി പറഞ്ഞു.വനിതാശിശു വികസനവകുപ്പ് ജില്ലാതല ബാലാവകാശ വാരാചരണത്തിന്റെ സമാപനം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്രേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.പ്രയോജനപ്രദമായ വീഡിയോകൾ കാണാൻ മാത്രമെ സമയം ചെലവാക്കാവൂ.ഇപ്പോൾ നഷ്ടപ്പെടുത്തുന്ന സമയം ഭാവി തകരാനിടയാക്കുമെന്നും കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റും തിരുവനന്തപുരം ചൈൽഡ് ഹെല്പ് ലൈനും സംയുക്തമായി പരിപാടികൾ അവതരിപ്പിച്ചു.സിഗ്നേച്ചർ ക്യാമ്പെയിനിന്റെ ഉദ്ഘാടനം കളക്ടർ നിർവഹിച്ചു.ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്സ് മൈമം അവതരിപ്പിച്ചു.ബാലവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് കളക്ടർ സമ്മാനം വിതരണം ചെയ്തു.ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ റെയിൽവേ സ്റ്റേഷൻ കോമേഴ്ഷ്യൽ മാനേജർ രതീഷ്,ആർ.പി.എഫ് ഇൻസ്‌പെക്ടർ ജുനൈദ് എന്നിവർ സംസാരിച്ചു.ജില്ലാ ശിശുസംരക്ഷണ ഓഫീസർ സുജ.എസ്.ജെ സ്വാഗതവും തിരുവനന്തപുരം ചൈൽഡ് ഹെല്പ് ലൈൻ പ്രോജക്ട് കോഓർഡിനേറ്റർ സീന സുനിൽ നന്ദിയും പറഞ്ഞു.