കുഴിത്തുറ: കളിയിക്കാവിളയിൽ കോൺഗ്രസ്‌ പ്രവർത്തകർ നിരാഹാര സമരം നടത്തി.കളിയിക്കാവിള കോഴിവിള പൊലീസ് ചെക്ക്പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന തമിഴ്നാട് സർക്കാരിന്റെ ബീവറേജ് ഔട്ട്‌‌ലെറ്റിനെ അടയ്ക്കണമെന്നാവശ്യപ്പെട്ട് കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സമരം. സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ബീവറേജ് ഔട്ട്‌‌ലെറ്റിനെ മാറ്റിസ്ഥാപിക്കാമെന്ന് പറഞ്ഞതിന്റെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.ബീവറേജ് ഔട്ട്‌‌ലെറ്റ്‌ പൂട്ടുകയും ചെയ്തു.