കല്ലമ്പലം: സി.പി.എം കിളിമാനൂർ ഏരിയ സമ്മേളനം 23 ന് നാവായിക്കുളം മനോജ് ഓഡിറ്റോറിയത്തിൽ നടക്കും. 24 ന് സമാപിക്കും. ഉദ്ഘാടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിക്കും. പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകിട്ട് 4 ന് കിളിമാനൂരിൽ നിന്ന് പോങ്ങനാട്, മടവൂർ, പള്ളിക്കൽ, കുടവൂർ വഴി സമ്മേളന നഗരിയിലേക്ക് വിളംബര ജാഥ പുറപ്പെടും. സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 4 ന് നാവായിക്കുളത്ത് പതാക ജാഥ, കൊടിമര ജാഥ,ദീപശിഖാ റാലി എന്നിവയുടെ സംഗമവും സ്വീകരണവും നടക്കും. 23 ന് രാവിലെ 9 ന് റജിസ്ട്രഷൻ,രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന,പതാക ഉയർത്തൽ. തുടർന്നാണ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് 25 ന് വൈകിട്ട് 4 ന് സ്‌റ്റാച്യു ജംഷനിൽ റെഡ് വൊളന്റിയർ പരേഡ്, പ്രകടനം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.